തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകം പരിശോധിക്കും

തിരുവങ്ങൂർ മേൽപ്പാലത്തിലെ ഇരുവശങ്ങളിലുമുള്ള റോഡ് നിർമാണ ത്തിലെ അപാകം പരിഹരിച്ച് പ്രവൃത്തി തുടരാൻ ധാരണ. സമീപ റോഡും പാർശ്വ ഭിത്തികളും വിദഗ്ദ സമിതി പരിശോധിച്ച് ആവശ്യ മായ നടപടികൾ സ്വീകരിക്കും. കൊയിലാണ്ടി തഹ സിൽദാർ ജയശ്രി എസ് വാര്യരുടെ നേതൃത്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ സർവീസ് റോഡ് പൂർണമായും ടാർ ചെയ്യാനും വശങ്ങളിലെ കാടുകൾ വെട്ടിമാറ്റാനും ധാരണയായി. കൊയിലാണ്ടി തഹസിൽദാർ , എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ .ടി .എം കോയ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശബ്ന ഉമ്മാരിയിൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ കോട്ട്, എം. നൗഫൽ, പി. കെ പ്രസാദ് ,എൻ. ബിജീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.