കൊയിലാണ്ടി ഫിലിം ഫാക്ട്ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൌഡ്ഢഗംഭീരമായി നടന്നു. കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ലയുടെ അധ്യക്ഷതയിൽ സംവിധായകൻ ജിയോ ബേബി ഉത്ഘാടനം നിർവഹിച്ചു. ചലച്ചിത്ര നടൻ സൗബിൻ ഷാഹിർ മുഖ്യാതിഥിയായിരുന്നു.
ക്യു എഫ് എഫ് കെ സംഗീതശ്രീ പുരസ്ക്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്കാരം സംവിധായകൻ കമൽ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടൻ സുധീഷ്, നവാഗത സംവിധായകൻ അവാർഡ് പൊന്മാൻ ചിത്രത്തിന്റെ സംവിധായകൻ ജ്യോതിഷ് ശങ്കർ എന്നിവർ സൗബിൻ ഷാഹിർ, ജിയോ ബേബി എന്നിവരിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ ദൃശ്യമാധ്യമ, ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ സമർപ്പിച്ചു.
കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ അഡ്വ കെ സത്യൻ, ഫെസ്റ്റിവൽ ജൂറിയായ ഛായാഗ്രാഹകൻ വിപിൻ മോഹൻ, ഗാനരചയിതാവ് സന്തോഷ് വർമ്മ, നിധീഷ് നടേരി, ശിവദാസ് പൊയിൽക്കാവ്, പ്രശാന്ത് പ്രണവം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യു എഫ് എഫ് കെ പ്രസിഡന്റ് ജനു നന്തി ബസാർ, ഖജാൻജി ആഷ്‌ലി സുരേഷ് മുഖ്യാതിഥി സൗബിൻ ഷാഹിറിന് ക്യു എഫ് എഫ് കെ യുടെ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സാബു കീഴരിയൂർ സ്വാഗതവും, ഫെസ്റ്റിവൽ ജനറൽ കൺവീനർ ഹരി ക്ലാപ്സ് നന്ദിയും പറഞ്ഞു.
Latest from Main News
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ
താമരശ്ശേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡണ്ടും മുദരിസുമായ കെ കെ അഹമ്മദ്
അഴിയൂർ:ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കുമന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ
കണ്ണൂർ: കണ്ണൂര് പയ്യാമ്പലത്ത് കടലില് കുളിക്കാനിറങ്ങിയ 3 വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം. കര്ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്, റഹാനുദ്ദീൻ, അഫ്രാസ്
കോഴിക്കോട്.: വിദ്യാഭ്യാസത്തിൻ്റെ കോർപറേറ്റ് വൽകരണവും വർഗീയവൽകരണവും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലും പി.എം ശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിദ്വാഭ്യാസ രംഗത്ത്







