ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോരപ്പുഴയിൽ കരിമീൻ, ചെമ്മീൻ, കാർപ്പ് മത്സ്യങ്ങളുടെ വിത്ത് നിക്ഷേപം നടത്തി മത്സ്യ സമൃദ്ധിയും ലഭ്യതയും വർധിപ്പിക്കുന്നതാണ് പദ്ധതി. തിങ്കളാഴ്ച കോരപ്പുഴയിൽ ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.പദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ നിർവഹിച്ചു. സന്ധ്യ ഷിബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ കെ.വി. സുരേന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് , വാർഡ് മെമ്പർ രാജലക്ഷ്മി, പി.സി.സതീഷ് ചന്ദ്രൻ , ഹരിദാസൻ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







