ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ മുക്കാളി ടൗൺ അടിപ്പാത നാടിനായി തുറന്നു കൊടുത്തു

ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ മേൽക്കൂരയും വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ  ജനകീയ സമിതിയാണ്  ഒരുക്കിയത്.  ജനങ്ങളുടെ കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള കൂട്ടായ്മായാണ് അടിപ്പാത വരാൻ കാരണമായതെന്ന് അവർ പറഞ്ഞു.

മുക്കാളി ടൗണിലൂടെ കടന്ന് പോവുന്ന പഴയ ദേശീയപാതയിലെ ടാറിങ്ങും ഡ്രൈയിനേജ് നിർമാണത്തിനായി 90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി എം എൽ എ പറഞ്ഞു. ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ജനകിയ സമിതി കൺവീനർ കെ പി ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല.പഞ്ചായത്ത് അംഗം നിഷ പി പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, എം പ്രമോദ്, കെ കെ സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി ശ്രീധരൻ, കെ. പി വിജയൻ, പി.പി ശ്രീധരൻ, ഹാരിസ് മുക്കാളി, പി എം അശോകൻ, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ, പി നിജിൻ ലാൽ, ഷംസീർ ചോമ്പാല, പുരുഷു രാമത്ത് വ്യാപാരി സംഘടന പ്രതിനിധിയായി പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് 40 ലെ വണ്ണാൻ കുളം നവീകരിച്ചു ജനങ്ങൾക്ക് സമർപ്പിച്ചു

Next Story

അഖിലകേരള തന്ത്രിസമാജം ഉത്തരമേഖല സമ്മേളനം കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ വച്ച് നടന്നു

Latest from Local News

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്