മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-പന്നിമുക്ക് ആവള-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ടി പി രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷനായി. ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുകളിലായി 10 കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. 14 കലുങ്കുകള്‍, അഴുക്കുചാലുകള്‍, കരിങ്കല്‍ കെട്ടുകള്‍ എന്നിവ അനുബന്ധമായി പൂര്‍ത്തീകരിക്കും. ഉപരിതലം ആവശ്യമായ സ്ഥലങ്ങളില്‍ ഉയര്‍ത്തി 5.5 മീറ്റര്‍ വീതിയിലും 6.9 കിലോ മീറ്റര്‍ നീളത്തിലും ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് നിര്‍മാണം. സുരക്ഷക്കായി റോഡ് മാര്‍ക്കിങ്, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവയും പ്രവൃത്തിയുടെ ഭാഗമായി നടക്കും.
ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ഷിജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ, സ്ഥിരം സമിതി അധ്യക്ഷന്‍ വി സുനില്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ നിഷിത, ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest from Local News
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.
മൂടാടി പാലക്കുളം രഞ്ജിത്ത് നിവാസിൽ ചിന്നമ്മു (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി എച്ച് രാമൻ മക്കൾ :മീരബായ് സി എച്ച്
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി







