വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ വച്ചാണ് പ്രതി അബ്ദുള്ള 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം നടന്ന വീട്ടിൻ്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴിയാണ് ഇയാൾ വീട്ടിനകത്തേക്ക് കടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന 12 കാരിയെ കടന്ന് പിടിച്ചു. കുട്ടി ബഹളം വച്ചതോടെ, ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തിരുവള്ളൂർ ടൗണിൽ വച്ച് അബ്ദുള്ള പിടിയിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

Leave a Reply

Your email address will not be published.

Previous Story

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

Next Story

കോരപ്പുഴയിൽ ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Latest from Local News

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി

സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു

നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

നന്തി വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ അന്തരിച്ചു

നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ