കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കൊല്ലം താമര മംഗലത്ത് ശാരദയുടെ വീടിനോടു ചേർന്നുള്ള കിണറാണ് ഇന്നു പുലർച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞു താണത്. 30 വർഷം പഴക്കം ഉള്ള കിണറാണ് താഴ്ന്നത്. ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏക മകനും ഉൾപ്പെടെ ഉള്ള കുടുംബം ആണ്. സംഭവ സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ഇ.കെ അജിത്ത് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഏകദേശം 60.000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
