കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന് കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
Latest from Local News
ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോരപ്പുഴയിൽ കരിമീൻ, ചെമ്മീൻ,
വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്‌ദുള്ളയെയാണ് വടകര
ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റാണ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും
ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ( 48) അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് ഖദീജ. ഭാര്യ നസീറ (മന്ദങ്കാവ്) മകൻ റിസ്വാൻ. സഹോദരങ്ങൾ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ







