കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ
ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ടി.എം. അനീഷ് ആദ്യ ഫണ്ട് സി.ബി. കുമാരനിൽ നിന്നും ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്തും, ആഘോഷ കമ്മിറ്റി അംഗങ്ങളും, മാതൃസമിതി അംഗങ്ങളും, ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നവംബർ 27 മുതൽ നടക്കുന്ന ക്ഷേത്രോത്സവത്തിൽ ഡിസംബർ നാലുവരെ വിവിധ ക്ഷേത്ര ചടങ്ങുകളോടൊപ്പം, വിവിധ കലാപരിപാടികളും നടക്കും. ഉത്സവ നാളുകളിൽ ദിവസവും ക്ഷേത്രത്തിൽ നടത്തുന്ന വിശേഷാൽ ചടങ്ങായ കാർത്തിക വിളക്ക് ഭക്തർക്ക് 5000 രൂപ അടച്ച് ബുക്ക് ചെയ്യാവുന്നതാണ്. തൃക്കാർത്തിക നാളായ ഡിസംബർ നാലിന് പ്രസാദ സദ്യയും ഉണ്ടാകും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







