ഭരണഘടനയോടുള്ള വിശ്വാസമാണ് രാജ്യത്തിന്റെ അടിസ്ഥാനം – ടി. പി. അബ്ദുല്ലക്കോയ മദനി

ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നുംകേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു.

ഇവിടെ ജനിച്ച എല്ലാവർക്കും ഭരണഘടനയാണ് പൗരാവകാശം നൽകുന്നത്, അതിനാൽ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാനും തലമുറകളിലേക്ക് അത് പകർന്നു നൽകാനും ഏതൊരു പൗരനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ.എം പാലത്ത്
ബസാറിന് സമീപം നിർമിച്ച അൽ മനാർ ഇസ്‌ലാഹി സെന്ററിൻ്റെ കെട്ടിടോദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൻ്ററിൽ പ്രവർത്തനമാരംഭിക്കുന്ന കെ എൻ എം ആരോഗ്യ സേവന വിഭാഗമായ ഐ എം ബിയുടെ നരിക്കുനി ചാപ്റ്റർ ഉദ്ഘാടനം കെ.എൻ എം ജന സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി നിർവഹിച്ചു

അൽ മനാർ ഇസ്‌ലാഹി സെന്റർ ചെയർമാൻ പാലത്ത് അബ്ദുറഹിമാൻ മദനി അദ്ധ്യക്ഷത വഹിച്ചു.
പി.പി. നൗഷീർ (പ്രസിഡന്റ്, ചേളന്നൂർ ഗ്രാമപഞ്ചായത്ത്),സി. മരക്കാരുട്ടി (പ്രസിഡന്റ്, കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല), ചേ ളന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.എം. ചന്തുക്കുട്ടി, ശ്രീമതി ശ്രീകല ചുഴലിപ്പുറത്ത്, സി.എം. അബ്ദുറഹീം മദനി ഇബ്റാഹിം പാലത്ത്, എൻ.പി. അബ്ദുൽ ഗഫൂർ ഫാറൂഖി,
വി. അബ്ദുൽ ജബ്ബാർ, ഇ. ഹരിദാസൻ, എ. ആരിഫ്, വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ കെ. രാജേന്ദ്രൻ, പി.എം. ബാബുരാജ്, ഇ. ശിഹാബുദ്ദീൻ, അനിൽ ശ്രീലകം ആശംസയർപിച്ചു. തുടർന്ന് നടന്ന കുടുംബസദസ്സ് കെ.എൻ എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സി.വി. അഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. “പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ” എന്ന വിഷയത്തിൽ കെ.എൻ.എം സംസ്ഥാനസെക്രട്ടറിഎം. സലാഹുദ്ദീൻ മദനി പ്രഭാഷണം നടത്തി.എൻ. അബ്ദുൽ മജീദ് മാസ്ററർ,പി.കെ. സലിം, എം. ഇബ്റാഹിം മദനി, പി.പി.അബ്ദുസ്സലാം, അബ്ദുസലാം പുൽപറമ്പിൽ പ്രസംഗിച്ചുസ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ പങ്കെടുത്ത പരിപാടി പ്രദേശത്തെ ഐക്യവും, സൗഹൃദവും ശക്തിപ്പെടുത്തി പുതിയൊരു ഉണർവ് സൃഷ്ടിച്ചു.

Leave a Reply

Your email address will not be published.

Previous Story

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

Next Story

അരിക്കുളം കുരുടിമുക്ക് മാക്കാമ്പത്ത് കുനി ബാലൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.