കൊയിലാണ്ടി: കേരളത്തെ അതിദരിദ്ര സംസ്ഥാനമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാനം ശുദ്ധതട്ടിപ്പാണെന്നും കേരള ജനതയെ ഒന്നടക്കം വിഡ്ഢികളാക്കുന്ന ഈ പ്രഖ്യാപനം നവംബർ 1 ന് പകരം വിഡ്ഢിദിനമായ ഏപ്രിൽ 1 നായിരുന്നു നടത്തേണ്ടതെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ.
ശബരിമല സ്വർണ്ണ കൊള്ളയ്ക്കും അഴിമതിക്കുമെതികരെ എൻ.ഡിഎ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയ്യിട്ടുവാരാനുള്ള ഒരു അക്ഷയപാത്രമാണ് കോൺഗ്രസുകാർക്കും സി.പി.എം കാർക്കും ശബിരിമല എന്നും അദ്ദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കെ.കെ വൈശാഖ് അധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി ബിനീഷ് മാസ്റ്റർ, കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. ആർ ജയ്കിഷ് മാസ്റ്റർ, ജില്ലാ ഉപാധ്യക്ഷന്മാരായ അഡ്വ. വി സത്യൻ, വി.കെ ജയൻ, മഹിളാമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.ദീപ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അതുൽ പെരുവട്ടൂർ,ജിതേഷ് കാപ്പാട് എന്നിവർ സംസാരിച്ചു.
