പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി. തച്ചൻ കുന്നിൽ നിന്ന് ആരംഭിച്ച ഇന്ദിരാജി സ്മൃതി യാത്ര പയ്യോളി ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. പയ്യോളി മണ്ഡലത്തിലെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ സ്മൃതി യാത്രയിൽ അണിചേർന്നു. തച്ചൻകുന്നിൽ കെപിസിസി മെമ്പർ ശ്രീ മഠത്തിൽ നാണു മാസ്റ്റർ മണ്ഡലം പ്രസിഡൻ്റ് മുജേഷ് ശാസ്ത്രിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ ടി വി വിനോദൻ മുഖ്യപ്രഭാഷണം നടത്തി. പി ബാലകൃഷ്ണൻ, ഇ കെ ശീതരാജ് , വടക്കയിൽ ഷഫീഖ്, പി എം മോളി, കെ ടി സിന്ധു, എം കെ മോഹനൻ, കാര്യാട്ട് ഗോപാലൻ എന്നിവർ സംസാരിച്ചു.
പി എം അഷറഫ്, പി എം ഹരിദാസൻ, എൻ എം മനോജൻ, സി കെ ഷഹനാസ്, കുറുമണ്ണിൽ രവീന്ദ്രൻ, ഇ കെ ബിജു, കിഴക്കയിൽ അശോകൻ, പ്രജീഷ് കൂട്ടം വെള്ളി, അശ്വിൻ കെ ടി, മഹേഷ് കോമത്ത്, ഗീത ടീച്ചർ, കെ ശശികുമാർ, ഏഞ്ഞിലാടി അമ്മത്, ടി. ഉണ്ണികൃഷ്ണൻ, ടി കെ ശങ്കരൻ, എൻ എം ഷനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.







