ജവാൻ പി മാധവൻ നായർ സ്മാരക പുരസ്കാരവും പ്രഭാത ബുക്ക് ഹൗസ് എൻഡോവ് മെന്റും നമ്പ്രത്ത്കര യുപി സ്കൂളിന് സമ്മാനിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പുരസ്കാരം കൊയിലാണ്ടി മുനിസിപ്പാലിറ്റി കൗൺസിലർ ഇ. കെ. അജിത് സ്കൂളിന് സമർപ്പിച്ചു. പ്രശസ്തിപത്രം അഡ്വക്കേറ്റ് ശങ്കരൻ എളാട്ടേരി പി. ടി.എ പ്രസിഡണ്ട് രഞ്ജിത്ത് നിഹാരക്ക് നൽകി നിർവഹിച്ചു.
പ്രദീപ് കണിയാരിക്കൽ വി.എൻ സന്തോഷ് കുമാർ, കയലാട്ട് മുരളി മാസ്റ്റർ, സി പി സദാനന്ദൻ, ടി എം സജീന്ദ്രൻ, കെ വി സത്യൻ, നാരായണൻ പുതുക്കുടി, എൻ ബാലകൃഷ്ണൻ, ടിപി സുഗന്ധി, മോനിഷ, ഉമൈബാനു,സൗമിനി പി. എം, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.







