കേരളീയ സംസ്‌കാരം മികച്ചതാവുന്നത് മലയാള ഭാഷ ശക്തമായത് കൊണ്ടെന്ന് ജില്ലാ കലക്ടര്‍

ഭാഷ സംസ്‌കാരമാണെന്നും കേരളീയ സംസ്‌കാരം മികച്ചതാവുന്നത് മലയാള ഭാഷ ശക്തമായത് കൊണ്ടാണെന്നും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രവര്‍ത്തിക്കാനായതും മലയാളഭാഷയെയും സംസ്‌കാരത്തെയും അടുത്തറിയാന്‍ സാധിച്ചതും ഭാഗ്യമായി കാണുന്നെന്നും കലക്ടര്‍ പറഞ്ഞു. കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ മുഖ്യാതിഥിയായി. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്നും അഭിമാനത്തോടെ ഭാഷയെ ജീവിതത്തിലും ഭരണ സംവിധാനത്തിലും ഉപയോഗിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷനായി. സബ് കലക്ടര്‍ എസ് ഗൗതം രാജ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാതല ഭരണ ഭാഷ സേവന പുരസ്‌കാരം അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ പ്രഖ്യാപിച്ചു. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ കാര്യാലയത്തിലെ ഹയര്‍ ഗ്രേഡ് സീനിയര്‍ ക്ലര്‍ക്ക് കെ രാജീവാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഐ ആന്‍ഡ് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സി മണിലാല്‍, ഡെപ്യൂട്ടി കലക്ടര്‍ പി വി സുധീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, എച്ച്.എസ് സി പി മണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി

Next Story

 റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി

Latest from Local News

പയ്യോളി മിക്സ്ചർ വിവാദം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ബേക്കേഴ്സ് അസോസിയേഷൻ

പയ്യോളി മിക്ചറിൻ്റെ  ‘ഷിറിൻ ഫുഡ് പ്രൊഡക്ട്’ എന്ന പേരിൽ പയ്യോളിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി വിഭാഗം താഴിട്ടത് ഇതിനോടകം

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

ഓസ്‌ക്കാര്‍ മത്സ്യങ്ങളില്‍ തിളങ്ങി സിബിതയുടെ ജീവിതം

അലങ്കാര മത്സ്യം വളര്‍ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില്‍ വി.കെ.സിബിത. മാസത്തില്‍

പൂക്കാട് കലാലയത്തിൽ തബല ദേശീയ ശില്പശാല ആരംഭിച്ചു

താളം ഫൗണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം