മേലൂർ ദാമോദരൻ ലൈബ്രറിയിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു

കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികം മേലൂർ ദാമോദരൻ ലൈബ്രറിയിൽ പ്രശസ്ത കവി പി.വി.ഷൈമ ഉദ്ഘാടനം ചെയ്തു. തന്റെ രചനകളിൽ മനുഷ്യന്റെ വ്യഥകളും ആകുലതകളും വിഷയമാക്കിയതുകൊണ്ട് വയലാർ ഓരോ വർഷം കഴിയുമ്പോഴും പുനർജനിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലൈബ്രറി സെക്രട്ടറി അപർണ്ണ വാസുദേവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് കെ.വി.രാമചന്ദ്രൻ ആദ്ധ്യക്ഷ്യം വഹിച്ചു. എ.സുരേഷ്, മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വയലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ലൈബ്രേറിയൻ എൻ.പി. സചീന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.