കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന ‘എൻ്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂരിൽ 5-ാം വാർഡിൽ പുതിയോട്ടിൽ സുരാജിൻ്റെ കുടുംബത്തിനു വേണ്ടി നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ . കെ നിർമ്മല ടീച്ചർ നടത്തി. വാർഡ് മെമ്പർ ജലജ ടി.വി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഹെഡ് പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ കെ.ടി. രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാതൃഭൂമി കോ- ഓഡിനേറ്റർ കെ. ഹരീഷ് കുമാർ, പ്രേം ഭാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുരാജ് പുതിയോട്ടിൽ മറുപടി പറഞ്ഞു. കിഷോർ പോലക്കോട്ട് നന്ദി രേഖപ്പെടുത്തി.
Latest from Local News
അലങ്കാര മത്സ്യം വളര്ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില് വി.കെ.സിബിത. മാസത്തില്
താളം ഫൗണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം
സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജനുവരി 11, 12 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച
കേരള ഗണക കണിശ സഭ മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ രക്ഷാധികാരി സംസ്ഥാന കമ്മറ്റി അംഗം എന്നി നിലയിൽ പ്രവർത്തിച്ചു വരുന്ന
മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം







