നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതാ മിഷനിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്രപരമായ പ്രഖ്യാപനം. ഇതിനോട് അനുബന്ധിച്ച് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യും. റേഷൻകടകൾക്ക് അന്ന് പ്രവൃത്തിദിവസമായിരിക്കും. റേഷൻകടകളുടെ നവംബറിലെ മാസാദ്യ അവധി മൂന്നിലേക്കു മാറ്റി. ഒക്ടോബറിലെ റേഷൻ നവംബർ ഒന്നുവരെ കാർഡുടമകൾക്ക് വാങ്ങാം.
ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിൻ്റെ ഭാഗമായി നാളെ രാവിലെ 11 ന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ വിപുലമായ യോഗം ചേരും. ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകാൻ വ്യത്യസ്ത ചുമതലകൾ നിർവഹിച്ച ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാ ർ, ചുമട്ടുതൊഴിലാളികൾ എന്നിങ്ങനെയുള്ല വിഭാഗങ്ങൾക്കെല്ലാം നന്ദി അറിയിച്ച് മന്ത്രി ജി.ആർ.അനിൽ പ്രഭാ ഷണം നടത്തും.
 







