വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും. എല്ലാ മാസവും മുപ്പതാം തീയതി അരിയുടെ വിതരണം അവസാനിക്കുന്ന അവസ്ഥയിൽ നാളത്തെ സമരം പരാജയപ്പെടുത്തുന്നതിന് വേണ്ടി റേഷൻ വിതരണം നവംബർ ഒന്ന് വരെ നീട്ടിയിരിക്കുകയാണ്. റേഷൻ വ്യാപാരികളോട് പ്രതിഷേധ നിലപാട് സ്വീകരിക്കുന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ നിലപാടിൽ ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തുന്നു.
നാളത്തെ സമരം 12 മണിക്ക് തുടങ്ങും താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും സെയിൽസ്മാരും മാർച്ചിലും ധർണിയിലും പങ്കെടുക്കും. റേഷൻ വ്യാപാരികളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ് അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു സമരവുമായി റേഷൻ ഡീലേഴ്സ് മുന്നോട്ടുപോകുന്നത്. വേതനവർദ്ധനവ് അടിയന്തരമായി പരിഹരിക്കാനും വ്യാപാരികൾക്ക് റേഷൻ കട നടത്തുന്നതിന് 75 വയസ്സ് വരെ പ്രായപരിധി ഉയർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്.
 






