സതേൺ റെയിൽവേ മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് അംഗീകാരം നേടിയ എൻ കെ ശ്രീനിവാസന് പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ ആദരവ്

പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സതേൺ റയിൽവേ സ്വച്ഛത അഭിയാൻ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങളുടെ അംഗീകാരത്തിന് അർഹനായ പ്രിയപ്പെട്ട എൻ കെ ശ്രീനിവാസേട്ടന് ആദരവും ഉപഹാരസമർപ്പണവും നൽകി. വാർഡ് കൗൺസിലർ ശൈലജ ടി പി ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യകാരൻ മോഹനൻ നടുവത്തൂർ എൻ കെ ശ്രീനിവാസന് ആദരവും ഉപഹാരസമർപ്പണവും നൽകി. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ഇ ടി ബിജു അധ്യക്ഷത വഹിച്ചു. ബിജു എൻ കെ , അഖിൽ പി സി ,നീതു എം, ജിൻസി എൽ ആർ, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.

ഇതോടപ്പം Happy Thursday Good evening Clean green Campus എന്ന പേരിൽ ശുചിത്വ – കാർഷിക കേമ്പയിൽ സംഘടിപ്പിക്കുന്നു. ഈ അക്കാദമിക് വർഷത്തെ അഞ്ചുമാസങ്ങളിലായി ഇടവിട്ട വ്യാഴാഴ്ചകളിൽ വൈകു: ഒരു മണിക്കൂർ സമയം SSG പൊതു പ്രവർത്തകർ കർഷകർ, സന്നദ്ധസംഘടനകൾ, പി.ടി.എ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ശുചിത്വ – കാർഷിക കേമ്പയിൻ്റെ ഭാഗമായി സ്കൂളിലും പരിസരത്തും ശുചിത്വം ഉറപ്പുവരുത്താനും വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഉൽപാദിപ്പിച്ച് സ്കൂളിലേക്ക് ഉപയോഗപ്പെടുത്താനും അതുവഴി നല്ലൊരു കാർഷിക സംസ്കാരം വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ പപ്പായ, മുരിങ്ങ തൈകൾ നട്ടു. കാർഷിക ഉപകരണങ്ങൾ നൽകി.

ഈ പ്രവർത്തനങ്ങൾക്ക് ബേണി കെ കെ, ഷിജി പി കെ , ജിഷ കെ , സരിത രയരോത്ത്, സുമേഷ് പി , ജിജി എൽ ആർ , നീനപ്രഭ, രശ്മിദേവി വലിയാട്ടിൽ, ഷീജ എം ഷബ്ന എസ് കെ , ഷബ്ന , രഗന്യ, ഷിംന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ബഡ്സ് സ്കൂൾ കമ്മിറ്റി ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും പഞ്ചായത്ത് സെക്രട്ടറിയെയും ആദരിച്ചു

Next Story

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

Latest from Local News

മൂരാട്, പയ്യോളി ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ

ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട്

ജനശ്രീ സംസ്ഥാന സമ്മേളനം വിജയിപ്പിക്കും – കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ സംഗമം

ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം വാർഷികത്തോടനുബന്ധിച്ച് ഫിബ്ര. 02 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ

കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്