നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി

നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 31 നവംബർ 1,2 തിയ്യതികളിലായി നടത്തുന്ന ത്രിദിന ക്യാമ്പ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ അമ്പിളി കെ കെ അധ്യക്ഷത വഹിച്ചു.
അജിത സി (ഹെഡ്മിസ്ട്രസ് SVAGHSS), PTA വൈസ് പ്രസിഡണ്ട് സുരേഷ് ഒ കെ, കരിയർ ഗൈഡൻസ് കോഡിനേറ്റർ വിനീത് കെ പി, സൗഹൃദ കോഡിനേറ്റർ സിന്ധു വി കെ, സ്റ്റാഫ് സെക്രട്ടറി മഞ്ജുള കണ്ടോത്ത് എന്നിവർ ആശംസകൾ നേർന്നു. അധ്യാപികമാരായ സുനിത ആർ, അനുഷ എ , രജില വി കെ, സ്മിത പി,ഷാജി ഐ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗൈഡ്സ് യൂണിറ്റ് ലീഡർ സൂര്യനന്ദ എസ് എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.