കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ്പ് ആരോഗ്യ സുരക്ഷാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ഭാര്യഭർത്താക്കന്മാർ പെൻഷൻകാരായിട്ടുള്ള കുടുംബത്തിലെ ഒരു പെൻഷനറിൽ നിന്നു മാത്രം പ്രീമിയം തുക ഈടാക്കുക, മെഡിസെപ്പ് പ്രീമിയം തുക വർദ്ധിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.മണമൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ, കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം വി.സദാനന്ദൻ സംസ്ഥാനകൗൺസിലർമാരായ ടി.കെ. കൃഷ്ണൻ, വേലായുധൻ കീഴരിയൂർ, മുത്തുകൃഷ്ണൻ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് അരുൺ മണമൽ, രജീഷ് വെങ്ങളത്തുകണ്ടി, കെ എസ് എസ് പി എജില്ലാ ജോസിക്രട്ടറി പ്രേമകുമാരി എസ്.കെ. പ്രേമൻ നന്മന വായനാരി സോമൻ, ബാബുരാജൻ മാസ്റ്റർ, ബാലൻ ഒതയോത്ത്, സുരേഷ്കുമാർ കെ.കെ. ബാലകൃഷ്ണൻ എൻ, ഇന്ദിര ടീച്ചർ, രാജാമണി ടീച്ചർ, ഓ.കെ. ജയരാജൻ, എൻ. എ. രഘുനാഥ്, ശോഭന വി.കെ. എന്നിവർ സംസാരിച്ചു
Latest from Local News
പൊയിൽക്കാവ് :തച്ചോളി താഴെ കുനി ശശിധരൻ (59)അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ, ചിരുത കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:വിജയൻ,രാഘവൻ,രാജൻ, രവി, ശിവരാമൻ. ശവ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ഡോ.രാധാകൃഷ്ണൻ MBBS, MS, M.Ch(Neuro) Consultant Neurosurgeon ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്
അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) അന്തരിച്ചു.. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ:
 






