കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ യുടെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പുരസ്‌ക്കാര ചടങ്ങ് നവംബർ 2 ന് സംവിധായകനും അഭിനേതാവുമായ ശ്രീ ജിയോ ബേബി ഉത്ഘാടനം ചെയ്യും.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ ശ്രീ. കമൽ, അഭിനേതാവ് ശ്രീ. സുധീഷ്, സംവിധായകൻ ശ്രീ, ജ്യോതിഷ് ശങ്കർ (ചിത്രം പൊന്മാൻ ) തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രതിഭാധനർ പുരസ്‌കാരങ്ങൾ സ്വീകരിക്കും.
നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ സൗബിൻ ഷാഹിർ മുഖ്യാതിഥിയായിരിക്കും.
സിനിമാറ്റോഗ്രാഫർ ശ്രീ. വിപിൻ മോഹൻ, ഗാനരചയിതാവ് ശ്രീ. സന്തോഷ് വർമ്മ, അഡ്വ: കെ.സത്യൻ (വൈസ് ചെയർമാൻ കൊയിലാണ്ടി നഗരസഭ ), ശ്രീമതി നവീന വിജയൻ (കേരള ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ ), ഗാനരചയിതാവ് നിധീഷ് നടേരി,സംവിധായകൻ ശിവദാസ് പൊയിൽക്കാവ്, ക്യാമറമാൻ പ്രശാന്ത് പ്രണവം തുടങ്ങിയവർ പങ്കെടുക്കും.
ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ, സ്നേഹാദരം, ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ എന്നിവ വേദിയിൽ സമർപ്പിക്കുന്നു.
ഏപ്രിൽ ഒന്നിന് എൻട്രികൾ സ്വീകരിച്ചു തുടങ്ങിയ ഫെസ്റ്റിവലിന്റെ സമാപനവുമാണ് പുരസ്‌ക്കാര ചടങ്ങ്.
പ്രവാസികൾ ഉൾപ്പെട്ട സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള മുന്നൂറോളം പേരാണ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊയിലാണ്ടിയിലെത്തുന്നത്.
കൊയിലാണ്ടി ടൌൺ ഹാളിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പുരസ്‌ക്കാര ചടങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജന കൺവീനർ ഹരി ക്ലാപ്സ്, സംഘടന പ്രസിഡന്റ് ജനു നന്തി ബസാർ, ജന സെക്രട്ടറി സാബു കീഴരിയൂർ, ബബിത പ്രകാശ്, ആഷ്‌ലി വിജയ്, റിനു രമേശ്, കിഷോർ മാധവൻ, രഞ്ജിത് നിഹാര, ഷിജിത് മണവാളൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
Latest from Local News
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







