കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സ് കേരള എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് ജില്ല സെക്രട്ടറി കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ധീര വനിതയായിരുന്നു രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയായ ശ്രീമതി ഇന്ദിരാഗാന്ധി എന്ന് അവരുടെ 41ാമത് രക്തസാക്ഷിത്വ ദിനത്തിൽ നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ കെ ദിനേശൻ പറഞ്ഞു.
കോഴിക്കോട് കലക്ടറേറ്റിന് മുൻപിൽ നടന്ന പരിപാടിയിൽ ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, ഐക്യദാർഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജിത്ത് ചോമ്പാല, കെ ടി നിഷാന്ത്, എ കെ അഖിൽ, ടി രമേശൻ, കെ എം സുബീഷ്, വി പി വിവേക്, പി എം അനുരാഗ്, ടെസ്സി വിൽഫ്രഡ്, ഒ ജയശ്രീ, എന്നിവർ സംസാരിച്ചു.
 






