പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.

നടുവണ്ണൂരിൽ ആരംഭിച്ച മാർച്ച് ഹരിപ്രസാദിന്റെ വീടിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിത്തുറക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിച്ചു. മാർച്ചിന് നേതൃത്വം നൽകി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, ജില്ലാ പ്രസിഡന്റ് പി. ഷാഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കല്ലാട്ട് ടി.എം നിമേഷ്, വി.പി ദുൽഖിഫിൽ, ഭവിത്ത് മലോൽ, അഖില മരിയാട്ട്, എസ് സുനന്ദ്, വി.ടി സൂരജ്, ഫായിസ് നടുവണ്ണൂർ, അബിന കുന്നത്ത്, വി.ആർ കാവ്യ, ഷഹർ ബാനു സാദത്ത്, എ. നിത്യ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.