ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ സിംഗ് ഐ എ എസ്

വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഐ എ എസ് പറഞ്ഞു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന് പേരിട്ട ചരിത്ര നിർമ്മിതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി നൽകിയ സന്ദേശം വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്നും, ഗാന്ധിയെ പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ട് എല്ലാവർക്കും തുല്യനീതി പ്രദാനം ചെയ്യുന്നതാണ് ഐഡിയ ഓഫ് ഇന്ത്യ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നും സമൂഹത്തിൽ ഇപ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും വിദ്യാർത്ഥികൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നോക്കണമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ജില്ലാ കലക്ടർ മറുപടി നൽകി. സ്കൂൾ പി ടി എ മുൻകൈയ്യെടുത്താണ് ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന ചരിത്ര നിർമ്മിതി തയ്യാറാക്കിയത്. ദണ്ഢി യാത്രയും, വിവിധ കലാരൂപങ്ങളും, കാർഷിക വ്യവസ്ഥിതിയും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും, ആഘോഷങ്ങളും, ഗുരുകുല വിദ്യാഭ്യാസവുമെല്ലാം ടേപ്സ്ട്രിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത സംസ്ക്കാരങ്ങളും ആചാരങ്ങളും കലകളും കോർത്തിണക്കിയാണ് ടേപ്സ്ട്രി ഓഫ് ഇന്ത്യ രൂപപ്പെടുത്തിയത്.

കെ. വി ബിജു ആണ് ശില്പി. ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് പി എം ബിജു സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ ബീന പൂവത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ പി പ്രജിഷ, പി ടി എ വൈസ് പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, കെ.കെ ജെസ്സി, പി.കെ ബിജു, സി. വി ബാജിത്ത്, പി പി ആദിത്യ, എസ്.ആർ തൻമയ എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സ്മിത ശ്രീധരൻ നന്ദിയർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂരിൽ വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

Next Story

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു

Latest from Local News

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…     1.ജനറൽ മെഡിസിൻ വിഭാഗം ഡോ.

പൂക്കാട് കുഞ്ഞിക്കുളങ്ങര വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി