ദേശീയ മറൈൻ ഫിഷറീസ് സെൻസസ്: ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച

അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രധാന ഭാഗമായ ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച (ഒക്ടോബർ 31) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. ലോഞ്ചിംഗും ദേശീയ ശിൽപശാലയുടെ ഉദ്ഘാടനവും രാവിലെ 10ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.

സുസ്ഥിര മത്സ്യബന്ധന പരിപാലനത്തിനും നയരൂപീകരണത്തിനും നിർണ്ണായകമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് മറൈൻ ഫിഷറീസ് സെൻസസിന്റെ ലക്ഷ്യം. ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളി വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. മറൈൻ സെൻസസിന്റെ സാമ്പത്തിക ചിലവ് വഹിക്കുന്നതും ഏകോപനം ചുമതല നിർവഹിക്കുന്നതും കേന്ദ്ര ഫിഷറീസ് വകുപ്പാണ്. നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് സിഎംഎഫ്ആർഐ. ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ) നടത്തിപ്പ് പങ്കാളിയാണ്.

മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ 45 ദിവസം നീണ്ടുനിൽക്കുന്ന വിവരശേഖരണത്തിനായി ഓരോ മത്സ്യത്തൊഴിലാളി ഭവനത്തിലും നേരിട്ടെത്തും.

സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ്
അഞ്ച് വർഷത്തിലൊരിക്കൽ സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടത്തുന്ന മറൈൻ സെൻസസ് ഇത്തവണ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാണ് നടപ്പിലാക്കുന്നത്. വിവരശേഖരണത്തിനായി മൊബൈൽ-ഡിജിറ്റൽ ആപ്പുകളാണ് ഉപയോഗിക്കുന്നത്. സിഎംഎഫ്ആർഐ വികസിപ്പിച്ച ‘വ്യാസ്-ഭാരത്’, ‘വ്യാസ്-സൂത്ര’ എന്നീ പ്രത്യേക മൊബൈൽ, ടാബ്ലെറ്റ് ആപ്ലിക്കേഷനുകളും ചടങ്ങിൽ പുറത്തിറക്കും. ഇത് വിവരങ്ങളിലെ പിഴവുകൾ കുറയ്ക്കാനും വേഗത്തിൽ ക്രോഡീകരിക്കാനും സഹായിക്കും. ചടങ്ങിനോടനുബന്ധിച്ച്, സി.എം.എഫ്.ആർ.ഐയിൽ സജ്ജീകരിച്ച നാഷണൽ മറൈൻ ഫിഷറീസ് സെൻസസ് ഡേറ്റ സെന്ററും (എൻ.എം.എഫ്.ഡി.സി) കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും.

ഫിഷറീസ് മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അജയ് ശ്രീവാസ്തവ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഐഎഫ്ടി ഡയറക്ടർ ഡോ. ജോർജ് നൈനാൻ, എഫ്എസ്‌ഐ ഡയറക്ടർ ജനറൽ ഡോ. ശ്രീനാഥ് കെ.ആർ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവിനെ അക്രമിച്ചതായി പരാതി

Next Story

കൊയിലാണ്ടി നഗരസഭയിലെ നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു

Latest from Main News

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.  ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14

സൂറത്തിലെ വ്യവസായിയായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ വെച്ച് അജ്ഞാതർ ആക്രമിച്ചു

 സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ

ഗുരുവായൂരിൽ വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ

ഗുജറാത്തിൽ വ്യാപക മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഐഎംഡി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

കിഴക്കൻ-മധ്യ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഗുജറാത്തിൽ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ഒക്ടോബർ 29, 30

സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നു

സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR)  നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. മുഖ്യ