പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ് ഇവന്റസ് എന്ന സ്വയം തൊഴിൽ സംരംഭത്തിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിർവഹിച്ചു. അത്തോളി പഞ്ചായത്ത് മെമ്പർ ഷിജു തയ്യിൽ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ബിന്ദു മഠത്തിൽ ,വ്യവസായ വികസന ഓഫീസർ സരിത , പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അഭിനീഷ്, കാനറാ ബാങ്ക് അത്തോളി ബ്രാഞ്ച് സീനിയർ മാനേജർ റിസാന. അത്തോളി ബി ഡി എസ് പി അഖില, കെ പി സത്യൻ, വിശ്വംഭരൻ കെ പി, സ്മിജിത്ത് പി എസ്, ശൈലജ , നീതു എന്നിവർ സംസാരിച്ചു.
