പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക്തല വിജ്ഞാന കേന്ദ്രത്തിൻ്റെ കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
നാച്ചുറൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പ്രകൃതി കൃഷി വിഷയത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ കൃഷിത്തോട്ടത്തിലെ ഓഫീസർ പി മുബീന ക്ലാസ് നയിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സജീവൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പാത്തുമ്മ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടി കെ നസീർ, കൃഷി ഓഫീസർ ജിജോ ജോസഫ്, ബ്ലോക്ക് സെക്രട്ടറി സുജീന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.







