മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ ശൗചാലയം, മുലയൂട്ടൽ കേന്ദ്രം, കഫറ്റീരിയ എന്നിവ വിശ്രമകേന്ദ്രത്തിൽ ഉണ്ട്. ശുചിത്വ മിഷൻ, ധനകാര്യ കമീഷൻ ഗ്രാൻ്റ്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്.

ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയർ രാജിമോൾ രാജു റിപോർട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ രാഗേഷ്, ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവനന്ദൻ മാസ്റ്റർ, എം.കെ. മോഹനൻ എം.പി. അഖില, ടി.കെ. ഭാസ്കരൻ,  വി.പി. സുരേഷ്,  ടി.പി ശ്രീജിത്ത് മാസ്റ്റർ, കെ എം. കുഞ്ഞിക്കണാരൻ,  ഒ. രാഘവൻ മാസ്റ്റർ, പി.എൻ. കെ. അബ്ദുള്ള, റസൽ നന്തി,  സനീർ വില്ലങ്കണ്ടി, സുനിൽ അക്കാമ്പത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ സിംഗ് ഐ എ എസ്

Next Story

സൂറത്തിലെ വ്യവസായിയായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ വെച്ച് അജ്ഞാതർ ആക്രമിച്ചു

Latest from Local News

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…     1.ജനറൽ മെഡിസിൻ വിഭാഗം ഡോ.

പൂക്കാട് കുഞ്ഞിക്കുളങ്ങര വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി