വടകര പാർലമെൻ്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31 ന് തുടക്കമാകുകയാണ്. ആദ്യ ഘട്ടത്തിൽ 2024-2025 വർഷത്തെ എം. പി.ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി വകയിരുത്തിയത്. ഭിന്നശേഷിക്കാരായ ഗുണഭോക്താകൾക്കുള്ള ഗതാഗത സൗകര്യം, ബഡ്സ് സ്‌കൂളുകൾക്ക് വാഹനങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിച്ചിട്ടുള്ളത്.
അർഹരായ ഗുണഭോക്‌താക്കൾക്ക് വേണ്ടി എം. പി.ഫണ്ട് വിനിയോഗിച്ച് വാങ്ങിച്ച ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഒക്ടോബർ 31ന് രാവിലെ 9.30ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ശ്രീ.ഷാഫി പറമ്പിൽ എം. പി. നിർവ്വഹിക്കും.ചടങ്ങിൽ കെ. കെ.രമ എം.എൽ.എ.അധ്യക്ഷത വഹിക്കും. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചവർക്കുള്ള മെഡിക്കൽ ബോർഡ്, സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് UDID കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള ക്യാമ്പ്, വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക് എന്നിവ പ്രോഗ്രാമിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.







