2026 ലെ പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

2026 ലെ പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചതിൽ ഉൾപ്പെടും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തി.

തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്ക്യൂ‌ട്ട്സ് ആക്‌ട്‌സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട‌്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാർച്ച് നാല് ബുധനാഴ്‌ച ഹോളി ദിനത്തിൽ ന്യൂഡൽഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധി അനുവദിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് 22 അവധിയാണ് ഉള്ളത്. ഇതിൽ മൂന്ന് ഞായറാഴ്‌ചയും ഉൾപ്പെടും.

അവധി ദിനങ്ങൾ:
ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 20 ഈദുൽ ഫിത്തർ, ഏപ്രിൽ 2 പെസഹ വ്യാഴം, ഏപ്രിൽ 3 ദുഖവെള്ളി, ഏപ്രിൽ 14 അംബേദ്‌കർ ജയന്തി, ഏപ്രിൽ 15 വിഷു, മെയ് 1 മെയ് ദിനം, മെയ് 27 ബക്രീദ്, ജൂൺ 25 മുഹറം, ഓഗസ്റ്റ് 12 കർക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബി ദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27 മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം /ശ്രീനാരായണഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4 ശ്രീകൃഷ്‌ണ ജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 20 മഹാനവമി, ഒക്ടോബർ 21 വിജയദശമി, ഡിസംബർ 25 ക്രിസ്മസ്.
പൊതു അവധിയായ ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രിൽ 5 ഈസ്റ്റർ, നവംബർ 8 ദീപാവലി എന്നി അവധി ദിവസങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

നെഗോഷ്യബ്ൾ ഇൻസ്ട്രുമെൻ്റ് ആക്‌ട് അനുസരിച്ചുള്ള അവധി
ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 20 ഈദുൽ ഫിത്തർ, ഏപ്രിൽ 1 ബാങ്ക് വാർഷിക കണക്കെടുപ്പ്, ഏപ്രിൽ 2 പെസഹ വ്യാഴം, ഏപ്രിൽ 3 ദുഖവെള്ളി, ഏപ്രിൽ 14 അംബേദ്‌കർ ജയന്തി, ഏപ്രിൽ 15 വിഷു, മെയ് 1 മെയ് ദിനം, മെയ് 27 ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 28 ശ്രീനാരായണ ഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 20 മഹാനവമി, ഒക്ടോബർ 21 വിജയദശമി. ഡിസംബർ 25 (ക്രിസ്‌മസ്.

നിയന്ത്രിത അവധി
മാർച്ച് 4 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമ ദിനം.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

Next Story

തുറയൂരിൽ നടന്ന കേരള ഗാന്ധി ചരമദിനം വികാരനിർഭരമായി

Latest from Main News

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

പത്തരമാറ്റോടെ പത്താംതരം വിജയിച്ച് പത്മാവതി അമ്മ

76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും.

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി