സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് റിപ്പോർട്ട് കൈമാറി.

ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ടിലുള്ള ശുപാർശകൾ സർക്കാർ അതീവ ഗൗരവത്തിൽ തന്നെ പരിഗണിക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിക്കൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. ഡീലിമിറ്റേഷൻ കമ്മീഷൻ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ക്വ്യൂഫീൽഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം സർക്കാർ വകുപ്പുകളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പര്യാപ്തമാണെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ പറഞ്ഞു.

വാർഡ് വിഭജനപ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ എല്ലാ ജില്ലാകളക്ടർമാർ, ക്വൂഫീൽഡ് ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ഐ.കെ.എം ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ. പി. നൗഫൽ, വാർഡ് റിസർവ്വേഷൻ നടത്തുന്നതിനായി പ്രത്യേക എക്‌സൽ ടൂൾ വികസിപ്പിച്ച ഡീലിമിറ്റേഷൻ കമ്മീഷനിലെ ഡപ്യൂട്ടി ഡയറക്ടർ കെ. പ്രശാന്ത്കുമാർ, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിലെയും ഐ.കെ.എമ്മിലെയും ഡീലിമിറ്റേഷൻ കമ്മീഷനിലെയും ജീവനക്കാർ എന്നിവർക്ക് ചടങ്ങിൽ ചീഫ് സെക്രട്ടറി മെമന്റോയും അനുമോദനപത്രവും നൽകി.

ചടങ്ങിൽ ഡീലിമിറ്റേഷൻ കമ്മീഷൻ അംഗങ്ങളായ കെ. ബിജു, ഡോ. രത്തൻ. യു. ഖേൽക്കർ, ഡോ. കെ. വാസുകി, തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാൾ, സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, റൂറൽ ഡയറക്ടർ അപൂർവ ത്രിപാഠി, അർബൻ ഡയറക്ടർ സൂരജ് ഷാജി, ജില്ലാകളക്ടർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി. എസ്. പ്രകാശ്, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്‌നമോൾ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ നീക്കം

Next Story

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി

Latest from Main News

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി

തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു – പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ

രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്

കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്.

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്