സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിന് സിപിഎം വഴങ്ങിയതോടെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കും. പദ്ധതിയില്‍ മാറ്റം ആവശ്യപ്പെടും എന്നാണ് വിവരം. സിപിഐ മുന്നോട്ട് വെച്ച ഉപാധികള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മാനദണ്ഡങ്ങളില്‍ ഇളവ് വേണം എന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അതേസമയം നവംബര്‍ 2 ന് എല്‍ഡിഎഫ് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം സിപി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസാരിച്ചു.
കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരുടേയും ഫോണ്‍ സംഭാഷണം. മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച്‌ പുതിയ തീരുമാനം വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു.

സമവായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു നീക്കം. തളിപ്പറമ്ബിലെ പരിപാടികള്‍ മാറ്റി വെച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തലസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇന്ന് രാവിലെ നടന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സമവായത്തിന് പാര്‍ട്ടി തയ്യാറായത്. രാവിലെ നടന്ന അടിയന്തര യോഗത്തില്‍ പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published.

Previous Story

പണിമുടക്കിയ ബെവ്ക്കോ ജീവനക്കാർ കോഴിക്കോട് ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

Next Story

മന്ദമംഗലം കരിപ്പള്ളി വീട്ടിൽ ലീല അന്തരിച്ചു

Latest from Main News

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്

പണിമുടക്കിയ ബെവ്ക്കോ ജീവനക്കാർ കോഴിക്കോട് ജില്ലാ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി

ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. കൊച്ചി പള്ളുരുത്തി

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ