കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1 മുതൽ ജനുവരി 4 വരെ

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1ന് കാലത്ത് കൊടിയേറി ജനുവരി 4ന് പുലർച്ചെ അവസാനിക്കും. വിവിധ തെയ്യങ്ങൾ, താലപ്പൊലി, കലശം, പ്രസാദ ഊട്ട് തുടങ്ങിയ ക്ഷേത്ര ചടങ്ങുകളോടൊപ്പം തന്നെ കലാ സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒ. മാധവൻ (പ്രസിഡൻ്റ്) വി.കെ. ഗോപാലൻ, വി.കെ. ശിവദാസൻ, ടി.പി. ശ്രീജിത്ത് (വൈസ് പ്രസിഡൻ്റ്മാർ)എൻ. ചോയിക്കുട്ടി, ടി.കെ.കൃഷ്ണൻ, ടി.കെ. ബാലൻ, കെ.ദിനേശൻ (സെക്രട്ടറിമാർ), എ. പി. രാമചന്ദ്രൻ (ഖജാൻജി) എന്നിവരടങ്ങിയ 31 അംഗ പ്രവർത്തക, ഭരണസമിതി അംഗങ്ങളേയും ഉത്സവത്തിൻ്റെ ഭംഗിയായ നടത്തിപ്പിന് 101 അംഗ ഉത്സവാ ഘോഷ കമ്മറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published.