ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കി. കോഴിക്കോട് ജില്ലയിലെ തൊഴിലാളികൾ കോഴിക്കോട് ജില്ലാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി. വെള്ളയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.വി മജീദ്, ബെവ്കോ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സോമൻ തിരുത്തോല, പ്രഭീഷ് പി.ടി, എം ശിവശങ്കരൻ, എം പി ലീല, കെ പ്രദീപ്കുമാർ, ടി.ടി റെജികുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1ന് കാലത്ത് കൊടിയേറി ജനുവരി 4ന് പുലർച്ചെ അവസാനിക്കും. വിവിധ
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം (ഇന്ന്) ബുധനാഴ് കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് കേരള
മന്ദമംഗലം കരിപ്പള്ളി വീട്ടിൽ ലീല (88) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ഇന്ദിര (റിട്ടയേർഡ് ടീച്ചർ ഗവ മാപ്പിള
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,







