നന്തി–കിഴുർ റോഡ് അടയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗാദ് കരാർ കമ്പനി ഓഫീസ് ഉപരോധിച്ചു

NH 66 നിർമാണത്തിൻ്റ ഭാഗമായി നന്തി -കിഴുർ റോഡ് അടക്കപ്പെടുന്ന തിരുമാനം NH അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി ഓഫീസ് മൂടാടി പഞ്ചായത്ത് NH 66 ജനകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു – വിവിധ ഘട്ടങ്ങളിലായി നടത്തിയ നിവേദനങ്ങൾക്കും സമരങ്ങൾക്കും ഇത് വരെ പരിഹാരം ഉണ്ടാവാത്തതാണ് ഉപരോധത്തിലേക് കമ്മിറ്റി കടന്നത് – സ്ത്രീകളടകം നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു. തീരുമാനം മാറ്റിയില്ലെങ്കിൽ തുടർച്ചയായ ഉപരോധ സമരം ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നന്ദി ഇരുപതാം മൈൽ സർവീസ് റോഡിൻ്റ ശോചനീയാവസ്ഥ അടിയന്തിര മായി പരിഹരിക്കണമെന്നും സമരസമിതി ആവശ്യ പ്പെട്ടു. ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമരം ഉത്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷണൻ അധ്യക്ഷനായി -ജില്ലാപഞ്ചായത്തംഗം എം.പി. ശിവാനന്ദർ എൻ .വി.എം സത്യൻ – കെ.ജിവാനന്ദൻ മാസ്റ്റർ – ഷീജ പട്ടേരി ടി.കെ. ഭാസ്കരൻ പപ്പൻ മൂടാടി -ചേനോത്ത് ഭാസ്കരൻ മാസ്റ്റർ – കെ.എം. കുഞ്ഞിക്കണാരൻ – സി. ഗോപാലൻ – സി.എ. റഹ്മാൻ -സിറാജ് മുത്തായം – റസൽ നന്തി -സനീർ വില്ലം കണ്ടി -സുനിൽ അക്കമ്പത്ത് – ശ്രീലത കെ – ഒ-രാഘവൻ മാസ്റ്റർ – എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. എം.പി അഖില – രജില -ടി.എം – വിശ്വൻ ചെല്ലട്ടം കണ്ടി – ഷമീർ എന്നിവർ നേതൃത്വം നൽകി. വി.വി.സുരേഷ് സ്വഗതവും – കെ.ടി. നാണു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്

കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് അന്തരിച്ചു

കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്