സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി. എട്ടു ദിനങ്ങളിലായി 19,310 കൗമാര കായിക താരങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ കായിക മേളയുടെ വർണാഭമായ കൊടിയിറക്കത്തിൽ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ്  തിരുവനന്തപുരം നേടിയത്.

വർഷങ്ങളായി ആധിപത്യം പുലർത്തി വരുന്ന മലപ്പുറത്തെ പിന്തള്ളി 1825 പോയിന്റുകള്‍ നേടിയാണ് തിരുവനന്തപുരം ചാംപ്യന്‍മാരായത്. 203 സ്വർണ്ണവും 147 വെള്ളിയും 171 വെങ്കലവും നേടിയാണ് തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തിയത്. അടുത്ത വര്‍ഷം കണ്ണൂരാണ് സ്കൂള്‍ കായികമേള.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 117.50 പവനുള്ള കപ്പ് തിരുവനന്തപുരം ടീമിന് കൈമാറി. അതേസമയം 22 സ്വർണ്ണവും 29 വെള്ളിയും 24 വെങ്കലവും 247 പോയിന്റുകളുമായി അത്ലറ്റിക്സിൽ മലപ്പുറം തങ്ങളുടെ ആധിപത്യം നിലനിർത്തി. കനത്ത മഴയിൽ കുതിർന്ന സമാപന ചടങ്ങിൽ ഒളിമ്പ്യൻ ശ്രീജേഷ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, വീണ ജോർജ്, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാരായ ആന്റണി രാജു, എം വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി

Next Story

എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് ഉടൻ ഓടിത്തുടങ്ങും; പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി

Latest from Main News

വാനില്‍ പറന്നുയര്‍ന്ന് വര്‍ണപ്പട്ടങ്ങള്‍; ആവേശത്തിരയിളക്കി എസ്.ഐ.ആര്‍ കൈറ്റ് ഫെസ്റ്റ്

ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്ര സർക്കാർ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്രസർക്കാർ.  കോഴിക്കോട് എംപി എംകെ രാഘവൻ

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പേരുമാറ്റം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോൺഗ്രസ് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ്