ഹരിത കേരളം മിഷൻ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്തിട്ടുളള ക്യാമ്പയിനുകളിൽ മാതൃകാ പ്രവർത്തനം കാഴ്ചവച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളെ ആദരിച്ചു. ഇതിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന് ജില്ലാതലത്തിൽ ആദരവ് ലഭിച്ചു. എസ് കെ പൊറ്റേക്കാട് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും സ്കൂൾ അധികൃതരും പുരസ്കാരം ഏറ്റുവാങ്ങി. ജൈവവൈവിധ്യവും പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് മിഷന്റെ പ്രധാന ക്യാമ്പയിനായ പച്ചത്തുരുത്തിനാണ് ആദ്യ പുരസ്കാരം. 76 സെന്റിലായി അരീക്കൽ പറമ്പിൽ സ്ഥാപിച്ച പച്ചത്തുരുത്ത് ജൈവവൈവിധ്യ കലവറയായ് നിലകൊള്ളുന്നു. ബഹു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഹരിത കേരളം മിഷൻ നടത്തിയ ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ ഒരൊറ്റ ദിവസം മുഴുവൻ സ്കൂളുകളെയും അണിനിരത്തി ജില്ലയിൽ ഏറ്റവുമധികം തൈകളാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരസ്പരം കൈമാറിയത്.
Latest from Local News
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്







