വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

/

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൈയക്ഷരത്തിൻ്റെ പ്രാധാന്യം പുതുതലമുറക്ക് പകർന്നുകൊടുക്കാൻ വിദ്യാർത്ഥികൾക്ക് റഷീദ് മുതുകാട് പരിശീലനം നൽകുന്നുണ്ട്. പ്രശസ്‌തരായ എഴുത്തുകാർ അവരുടെ കവിതകളും കഥകളും ഇദ്ദേഹത്തിൻ്റെ അക്ഷരങ്ങളിലൂടെ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യാറുണ്ട്. ഗൃഹപ്രവേശം, വിവാഹം കൺവെൻഷൻ, ഉദ്ഘാടനം തുടങ്ങിയവക്ക് എഴുതാൻ റഷീദിൻ്റെ കൈയക്ഷരത്തെ തേടി നിരവധി ആളുകളാണെത്തുന്നത്.

അംബേദ്‌കർ രത്ന പുരസ്‌കാരം, എം. വി.ദേവൻ പുരസ്‌കാരം, ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം, ഭാരത് സേവക് സമാജ്ദേശീയ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ റഷീദ് മുതുകാടിന് ലഭിച്ചിട്ടുണ്ട്. പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി ജീവനക്കാരനായ റഷീദ് മുതുകാട് കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയാണ്. സ്‌കൂൾ കലാമേളയിൽ കൈയക്ഷരം ഉൾപ്പെടുത്തണമെന്നും സ്‌കൂളിൽ കൈയക്ഷരത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണമെന്നും കലാവേദികളിലും ലൈബ്രറികളിലും കൈയക്ഷര മത്സരം നടത്തണമെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത്  സ്വർണവില കുറഞ്ഞു; പവന് 90,000 ത്തിന് താഴെ

Next Story

പി. യം. സദാനന്ദൻ അനുസ്മരണ യോഗം ഡി.സി.സി. പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

Latest from Local News

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അവഗണന നേരിടുന്ന പാളപ്പുറം കുന്ന് നിവാസികളുടെ റോഡ് എന്ന സ്വപ്നം ജനകീയ കമ്മിറ്റിയിലൂടെ യാഥാർത്ഥ്യമായി

വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ്

പി. യം. സദാനന്ദൻ അനുസ്മരണ യോഗം ഡി.സി.സി. പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡന്റുമായ പി യം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം ഡി.സി.സി. പ്രസിഡന്റെ

കെ എസ് എസ് പി എ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു

കെ എസ് എസ് പി എ ചെങ്ങോട്ട്കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡണ്ട്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച പട്ടികജാതി വനിത വ്യവസായ കെട്ടിട സമുച്ചയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി