യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോറോത്ത് റോഡ് തൈക്കണ്ടി വളപ്പിൽ മുഹമ്മദ് മുത്തലീബിനെയാണ് (40) ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ ജോലി ചെയ്യുന്ന കടയിൽ കയറി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചന്നാണ് അതിജീവിതയുടെ പരാതി. അതിക്രമത്തിനിടയിൽ അതിജീവിതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published.