ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പരിക്കേറ്റ യുവാവ്  മരിച്ചു

പരപ്പനങ്ങാടി ചേളാരിയിൽ വീട്ടുമുറ്റത്ത് വച്ച് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ള – സുബൈദ ദമ്പതികളുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരിച്ചത്. കഴിഞ്ഞ 20ന് വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ ഇദ്ദേഹത്തെ ആദ്യം നാട്ടിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ഡൽഹി എയിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എയിംസിൽ ചികിൽസയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം ഇന്ന് രാത്രിയോടെ ചേളാരി ചെനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: ഷംല. രണ്ട് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഡിവൈഎസ്‌പി എൻ.ഹരിപ്രസാദിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് 30ന്

Next Story

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Latest from Local News

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്