സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍ കുമാറി(50)നെ ചേവായൂര്‍ പോലീസ് പിടികൂടി. വീടും സ്ഥലവും ബാങ്കിലുള്ള ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് 76 വയസ്സുള്ള അമ്മയെ ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്മ വീട്ടിലെ മുറിയില്‍ ഇരിക്കുമ്പോള്‍ സലീല്‍ വാതില്‍ തള്ളിത്തുറന്ന് ചീത്തവിളിക്കുകയും വീടും സ്ഥലവും എഴുതിത്തരണം എന്നാവശ്യപ്പെട്ട് ഇവരുടെ നെഞ്ചത്ത് കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Latest from Main News
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ആണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് കേന്ദ്ര
പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ കത്രിക അകപ്പെട്ട് ദുരിതം പേറി ജീവിച്ച ഹർഷിന പിന്നീട് അവരുടെ ശരീരത്തിൽ നിന്ന് കത്രിക പുറത്തെടുക്കുന്നതിന് നടത്തിയ
പിഎം ശ്രീ വിവാദത്തിൽ സമയവായത്തിന് നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇന്ന് മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ







