പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതും വിഫലമായി
