നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനായി.
കലാ-സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനായി പൊതുഇടം എന്ന നിലയിലാണ് ഒരു കോടി രൂപ ചെലവിൽ നടുവണ്ണൂർ ടൗണിൽ ഓപൺ ഓഡിറ്റോറിയം നിർമിക്കുന്നത്. ജലസേചന വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമിയും അതിനടുത്ത് വെള്ളപ്പാലൻകണ്ടി കുടുംബം സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയും ചേർന്നുള്ള സ്ഥലത്താണ് നിർമാണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം നിഷ, സ്ഥിരംസമിതി അധ്യക്ഷരായ സി സുധീഷ്, കെ കെ ഷൈമ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.







