കെ എസ് എസ് പി എ ചെങ്ങോട്ട് കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് പ്രസിഡൻ്റ് ടി.അശോകൻ്റെ അധ്യക്ഷതയിൽ KSS PA സംസ്ഥാന കമ്മിറ്റി അംഗം സദാനന്ദൻ വി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗം ടി.സുകുമാരൻ നായർ, മികച്ച വനിത കർഷക പ്രജിന സന്തോഷ്, ഡോ.മഞ്ജു പെരുമ്പിൽ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. സംഘടനയിൽ പുതിയതായി അംഗത്വമെടുത്തവർക്കു സ്വീകരണവും നല്കി. ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് മുരളീധരൻ തൊറോത്ത്, സംഘടന സംസ്ഥാന കൗൺസിൽ അംഗം മുത്തു കൃഷ്ണൻ പി, ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി പി. പ്രമോദ് കൊയിലാണ്ടി നിയോജക മണ്ഡലം വനിത ഫോറം പ്രസി:ഇന്ദിര ഹരിദാസ്, ബാലൻ ഒതയോത്ത്, ബാബുരാജ് പി, വി.എൻ.സരള ടീച്ചർ’, യു.ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. രഘുനാഥ് പടിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചന്ദ്രൻ കാർത്തിക നന്ദി പറഞ്ഞു. ഉച്ചക്കു ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു നയിച്ച ആരോഗ്യ ക്ലാസും നടന്നു. ഭാരവാഹികൾ രമേശൻ.കെ (പ്രസി.) രഘുനാഥ് പറമ്പിൽ (സെക്രട്ടറി) ഗംഗാധരൻ യു ട്രഷറർ.
Latest from Local News
പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) അന്തരിച്ചു.മക്കൾ: സന്തോഷ്,സ്മിത, സജിത്.മരുമക്കൾ: പരേതനായ മണികണ്ഠൻ,രാധിക.സഹോദരങ്ങൾ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ
കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും
ശാരീരികവും ബുദ്ധിപരവുമായ പരിമിതികളുള്ള കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ കായികമേളയില്‍ 104 പോയിന്‍േറാടെ വാണിമേല്‍ ബഡ്സ് ഓവറോള്‍
കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി







