കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം) പുസ്‌തക ചർച്ച 2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30 കൊയിലാണ്ടി സാംസകാരിക നിലയത്തിൽ വെച്ച് നടത്തുന്നു.
എ.സജീവ് കുമാർ (ദേശാഭിമാനി) ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ചേനോത്ത് ഭാസ്ക്കരൻ മാസ്‌റ്റർ (ലൈബ്രറി കൗൺസിൽ അംഗം) സ്വാഗതവും പി.കെ ഭരതൻ (പ്രസിഡന്റ്) ആധ്യക്ഷ്യം വഹിക്കും. വിനോദ് കക്കഞ്ചേരി (എഴുത്തുകാരൻ) ഗ്രന്ഥാവതരണം നടത്തും. എൻ. വി ബാലൻ (താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം) മുഖ്യാതിഥിയാവും.
കെ. മധുമാസ്‌റ്റർ (പു.ക.സ മേഖല സെക്രട്ടറി), സുനന്ദ ഗംഗൻ (മാധ്യമ പ്രവർത്തക), ഷൈമ പി.വി, കരുണാകരൻ കലാ മംഗലത്ത്, സുരേഷ് ഇ.കെ മൂടാടി, അഖിൽകുമാർ എ.എം, ജെ. ആർ ജ്യോതിലക്ഷ്‌മി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മുചുകുന്ന് ഭാസ്‌കരൻ സംസാരിക്കും. പി. രവീന്ദ്രൻ നന്ദി രേഖപ്പെടുത്തും.







