ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ.മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്റർ ചെയർമാൻ വി.പി അഷ്റഫ് അധ്യക്ഷനായി. ഏ.കെ അബ്ദുൽ അസീസ് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. മിസ്ഹബ് കീഴരിയൂർ, രാജൻ നടുവത്തൂർ, രാഹുൽ മുയിപ്പോത്ത്, യു.കെ രാജൻ, രമ്യ സനൂഷ്, ടി.ടി മുരളീധരൻ, ആതിര ലാനി, ബാലകൃഷ്ണൻ മലയിൽ, സനൂജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം.എം മുഹ്‌യുദ്ദീൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. വനിതകൾക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മൽസരത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി മുഹ്‌യുദ്ദീൻ സ്വാഗതവും കെ.അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.
Latest from Local News
മുചുകുന്ന് നടുവിലക്കണ്ടി പാർവ്വതി അമ്മ (93) ( ചൂരക്കാട്ട്) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികൃഷൻനായർ. മകൾ : ശാരദ. മരുമകൻ
ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്
ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







