തുലാപ്പത്ത് പിറക്കാൻ ഒരു നാൾ ബാക്കി നിൽക്കെ കാവുകളിലും ക്ഷേത്രമുറ്റങ്ങളിലും ഇനി കാൽചിലമ്പൊലികൾ ഉയരുകയായി. തുലാപ്പത്ത് മുതലാണ് ദേശ കാവുകളിലും അമ്പലങ്ങളിലും തിറയാട്ടങ്ങൾ തുടങ്ങുക. തിങ്കളാഴ്ചയാണ് തുലാപ്പത്ത്. മിക്ക അമ്പലങ്ങളിലും വഴിപാടായി നട്ടത്തിറയും വെള്ളാട്ടും കെട്ടിയാടുന്നത് തുടങ്ങിയിട്ടുണ്ട്. കാലങ്ങളായി ഉള്ളിയേരി ആന വാതിൽ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിൽ കണ്ണിക്കുകരുമകന്റെ വെള്ളാട്ട് കെട്ടിയാടിയിരുന്ന
ആനവാതിൽ രാരോത്ത് മിത്തൽ നാരായണ പെരുവ ണ്ണാൻ കഴിഞ്ഞ വർഷം മരണപ്പെട്ടതിന്നാൻ ഇത്തവണ മകൻ പ്രജീഷാണ് തിറകെട്ടിയത്.
85 വയസ്സുവരെ എല്ലാവർഷവും മുറത്തറ്റാതെ നാരായണ പെരുവണ്ണാനായിരുന്നു ചുരക്കാട്ടിൽ ക്ഷേത്രത്തിൽ ഈ വെള്ളാട്ട് കെട്ടിയിരുന്നത്.
ഉത്സവകാലത്ത് തൊണ്ണൂറിലധികം ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും വെള്ളാട്ടവും നാരായണൻ പെരുവണ്ണാൻ കെട്ടിയാടുമായിരുന്നു.അച്ഛൻ വിട്ടു പിരിഞ്ഞതോടെയാണ് ഈ തിറയാട്ടം കെട്ടിയാടുന്നത് മകൻ പ്രജീഷ് ഏറ്റെടുക്കുകയായിരുന്നു. അച്ഛന്റെ ശിക്ഷണ ത്തിലാണ് മക്കളും തെയ്യം പഠിച്ചത്.
നാരായണ പെരുവണ്ണാൻ അമേരിക്ക, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ തെയ്യവും തിറയും അവതരിപ്പിച്ചിരുന്നു.
മക്കളായ പ്രജിഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. നിധിഷിന് തെയ്യച്ചമയം തയ്യാറാക്കുന്നതിന് ഫോക് ലോർ അ അവാർഡ് ലഭിച്ചിട്ടുണ്ട്. നാരായണ പെരുവണ്ണാൻ്റെ സഹോദരങ്ങളായ രാ ഘവനും ചന്തുക്കുട്ടിയും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരായിരുന്നു. അവരുടെ മക്കളായ ശിവൻ, ഷിംജിത്ത്, രാഹുൽ, പത്മൻ എന്നിവരും ഈ രംഗത്ത് സജീവമായുണ്ട്.
കൊയിലാണ്ടി മേഖലയിൽ കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവമാണ് ആദ്യത്തെ പ്രധാന ഉത്സവം.ജനവരി ഒന്നിന് കാലത്ത് കൊടിയേറി ജനവരി നാല് പുലർച്ചെ അവസാനിക്കും.
വിവിധ തെയ്യങ്ങൾ, താലപ്പൊലി, കലശം എന്നിവ ഉണ്ടാവും.
Latest from Local News
ഒഞ്ചിയം:ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിലാണ് സംസ്ഥാനം എത്തിച്ചേർന്നിക്കുന്നതെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. കടം
കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ
കീഴരിയൂര് ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ :
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ







