ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. സിനിമാ താരം സൽമാൻ ഖാൻ ആണ് റേസ് ഉദ്ഘാടനം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

‘അന്താരാഷ്ട്ര തലത്തില്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ബൈക്ക് റേസാണിത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സല്‍മാന്‍ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതു സമൂഹത്തിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുക,അത് ആസ്വദിക്കുക എന്നതാണ് പുതു തലമുറ ചെയ്യുന്നത്.മഡ് റേസിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്’. മന്ത്രി പറഞ്ഞു.

ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഐഎസ്ആര്‍എല്‍ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് റേസിംഗ് ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ്. കഴിഞ്ഞ ദശകത്തില്‍ ഗ്രാസ്‌റൂട്ട് ഡേര്‍ട്ട് റേസുകള്‍, പ്രാദേശിക പരിശീലന പരിപാടികള്‍ അടക്കം തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ ബാന്‍ഡിഡോസ് മോട്ടോര്‍സ്പോര്‍ട്സ് സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

തുലാപ്പത്ത് : ഇനി ക്ഷേത്ര മുറ്റങ്ങളിൽ തിറയാട്ടങ്ങളുടെ ചിലമ്പൊലി ഉയരും

Next Story

മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ

Latest from Main News

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്

മലപ്പുറത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പതിനാറുകാരൻ

മലപ്പുറത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പതിനാറുകാരൻ. കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത് കൂടിയായ പ്രതി പറഞ്ഞു.

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു ഗുരുവായൂർ – തൃശൂർ പാസഞ്ചറുമടക്കം

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍

  ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. രാവിലെ ബീച്ചില്‍

തിരുനാവായ മഹാമാഘ മഹോത്സവം; കേരളത്തിലെ കുംഭമേള – ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ

കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്  വെള്ളിയാഴ്ച (ഇന്ന്) ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെ  തുടക്കമാകും. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന്