മണിയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ നടന്ന പീഠനശ്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു

മണിയൂർ: മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത അതിജീവിതക്ക് സംഘാടകസമിതി മുഖ്യ ഭാരവാഹിയിൽ നിന്ന് ഉണ്ടായ പീഠനശ്രമം പഞ്ചായത്ത് പ്രസിഡണ്ട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിന് മണിയൂർ പഞ്ചായത്തിലെ യൂ.ഡി.എഫ് ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണാസമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
റസാഖ്.എം,കൊളായി രാമചന്ദ്രൻ,പി.സി.ഷീബ,പി.എം.അഷറഫ്,ഷഹബത്ത് ജൂന എന്നിവർ സംസാരിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം നടന്ന ഭരണസമിതിയിൽ ഈ വിഷയം ചർച്ചചെയ്യാൻ പ്രതിപക്ഷഅംഗങ്ങൾ അടിയന്തര പ്രമേയനോട്ടീസ് നൽകിയിത് സ്വീകരിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ഭരണസമതിയോഗം ബഹഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി.പി.എം.അഷറഫ്,പ്രമോദ് മൂഴിക്കൽ,ഷൈജു.പി.പി,ജിഷ കൂടത്തിൽ,ചിത്ര.കെ എന്നീ മെമ്പർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published.